തിരുവനന്തപുരം : കടലാസ്, അച്ചടി അനുബന്ധ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, ജി എസ് ടി നിരക്ക് കുറക്കുക, അച്ചടി മേഖലയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറി യേറ്റിന് മുന്നിൽ കേരള പ്രിന്റ്ഏഴ്സ് അസോസിയേഷൻ 19ന് പ്രതിഷേധ ധർണ്ണ നടത്തും. ധർണ്ണ യുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ നിർവഹിക്കും.