ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശികളായ വിഷ്ണു, രശ്മി എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.ഇവർ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയില്‍ കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയില്‍ നിന്നും രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി വിവരം ലഭിച്ചില്ല. തുടർന്ന്, ആശുപത്രി അധികൃതർ ഈരാറ്റുപേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari