ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയില്‍ മരിച്ചിരുന്നു.അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണാണ് മൂത്ത സഹോദരി മരിച്ചത്.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് ദാരുണ സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.പോലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. അതേ സമയം സംഭവം അപകട മരണം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഭാര്യ ‘ഗോള്‍ഗപ്പ’യ്ക്കായി കടല പാകം ചെയ്യവെയാണ് അപകടമെന്ന് കുട്ടിയുടെ പിതാവ് ശൈലേന്ദ്ര മൊഴി നല്‍കി. ഇതിതിനിടെ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു.

You May Also Like

About the Author: Jaya Kesari