ഇതര സംസ്ഥാന തൊഴിലാളി 2.3 കിലോ കഞ്ചാവുമായി പിടിയില്‍

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി നൂർ ഹുസൈൻ (39) എന്നയാളാണ് എക്സൈസിന്റെയും റെയില്‍വെ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയില്‍ 2.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.പാലക്കാട്‌ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയില്‍ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവില്‍ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.

മറ്റൊരു സംഭവത്തില്‍ വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ മെത്താംഫിറ്റമിൻ പിടികൂടി. കെഎസ്‌ആർടിസി ബസിലെലെ യാത്രക്കാരനില്‍ നിന്നാണ് 4.86 ഗ്രാം ലഹരി മരുന്ന് പിടികൂടിയത്. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ മുഷ്‌രിഫ് (27) ആണ് മയക്കുമരുന്നുമായി ബസില്‍ യാത്ര ചെയ്തു വന്നത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത് .

You May Also Like

About the Author: Jaya Kesari