
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്.
അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകള്‍. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം ആണ്.നിലവില്‍ ഉപയോഗത്തിലില്ലാത്തതായിരുന്നു കെട്ടിടം.
