ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്.എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാല്‍ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി വെള്ളക്കിണറിന് സമീപം അർദ്ധരാത്രി 12.05 നാണ് സംഭവം നടന്നത്.

You May Also Like

About the Author: Jaya Kesari