ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു

തിരുവനന്തപുരം: പ്രമുഖ ഇന്‍ഷുറന്‍സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജനറാലിക്ക് 74 ശതമാനം ഓഹരിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയുമായി ഓഹരി ഉടമസ്ഥതാ ഘടന മാറ്റമില്ലാതെ തുടരും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള സഹകരണം തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ജനറാലി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഡെപ്യൂട്ടി സിഇഒ ജെയ്മി അന്‍ഷുസ്‌റ്റെഗി പറഞ്ഞു.

You May Also Like

About the Author: Jaya Kesari