
തിരുവല്ല : രോഗിയുമായി പോയ ആംബുലൻസ്
ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഓട്ടോറിക്ഷ ഡ്രൈവറായ കുരിശുകവല ശങ്കരത്തുംങ്കല്‍ താഴ്ചയില്‍ ശരത്ത് ( 36 ) നാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 10 മണിയോടെ കുരിശു കവല ജംഗ്ഷനില്‍ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാവുംഭാഗം റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും ശരത് റോഡിലേക്ക് തെറിച്ചു വീണു.ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ ശരത്തിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
