കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കം; 23 വയസ്സുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: 2000 രൂപ കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 23 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ജാഫറാബാദ് പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ 12:10 ഓടെയാണ് സംഭവം.ആദില്‍ എന്ന യുവാവാണ് സുഹൃത്തായ ഫർദീനെ കുത്തിക്കൊന്നത്. ആദില്‍ നേരത്തെ കടം വാങ്ങിയ 2000 രൂപ ഫർദീൻ തിരികെ ആവശ്യപ്പെട്ടതാണ് ആദ്ദേഹത്തെ പ്രകോപിച്ചത്.ജാഫറാബാദ് പൊലീസ് സ്റ്റേഷനില്‍ പുലർച്ചെയോടെ സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു കുത്തേറ്റ ഫർദീനെ പിതാവ് ജെപിസി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്ന് പൊലീസിന് വിവരം കൈമാറി. പിന്നാലെ പൊലീസും സ്ഥലത്തെത്തി.ഫർദീനും സുഹൃത്ത് ജാവേദും റോഡില്‍ നില്‍ക്കുമ്ബോള്‍, ഇവരുടെ കൈയില്‍ നിന്ന് നേരത്തെ 2000 രൂപ കടം വാങ്ങിയ ആദിലിനെ കണ്ടുമുട്ടുകയായിരുന്നു. ഫർദീൻ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, ആദില്‍ പ്രകോപിതനാകുകയും കത്തി എടുത്ത്ഇരുവരെയും ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ആദിലിന്റെ സഹോദരൻ കാമിലും പിതാവ് ഷക്കീലും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും ആക്രമണം നടത്താൻ ആദിലിനെ പ്രേരിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari