
ചിറ്റൂർ: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 338.16 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയില്‍.മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടംകുന്ന് എച്ച്.ഫാസില്‍ (32) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്ബാറ പൊലീസും തമിഴ്നാട് അതിർത്തി നടുപ്പൂണി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അബ്ദുല്‍ മുനീർ, കൊഴിഞ്ഞാമ്ബാറ ഇൻസ്‌പെക്ടർ എം.ആർ.അരുണ്‍കുമാർ എന്നിവരുടെയും ജില്ലാ ലഹരി വിരുദ്ധ സംഘങ്ങളുടെയും നേതൃത്വത്തിലാണ് പിടികൂടിയത്.
