
തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായ ടെക്‌നോളജി കമ്പനി നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍-3, ഓവര്‍ ഇയര്‍ ഓഡിയോ ഉല്‍പ്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍-1 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നത്തിംഗ് ഫോണ്‍-3ല്‍ പുതിയ ഗ്ലിഫ് മാട്രിക്‌സ്, പ്രോഗ്രേഡ് ക്യാമറ സിസ്റ്റം, എ ഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയും നത്തിംഗ് ഹെഡ് ഫോണ്‍-1ല്‍ കെഇഎഫ് സാങ്കേതികവിദ്യ വഴി കൂടുതല്‍ മികച്ച ശബ്ദവും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
