
തിരുവനന്തപുരം :- വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട എം എസ് സി എൽസ 3എന്നചരക്കു കപ്പൽ കൊച്ചി തീരത്തുനിന്ന് 14.6നോട്ടിക്കൽ മൈൽ ദൂരത്തിൽ മുങ്ങിയതോടെ ഉണ്ടായ പരി സ്ഥിതി പ്രശ്നങ്ങൾ ഗുരുതരം ആണെന്നും, നഷ്ട പരിഹാരം ഉറപ്പാക്കണം എന്ന് സിവിൽ സൊസൈറ്റി, ഗ്രീൻ പീസ് ഇന്ത്യ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കപ്പൽ അപകടവും ആയി ബന്ധപെട്ടു പരിസ്തിക, സൂഹിക, സാമ്പത്തിക അഘാ തങ്ങൾ വിശദമാക്കുന്ന സമഗ്രമായ ധവള പത്രം പുറത്തിറക്കി. വിവിധ സംഘടനകൾ മെഡിറ്റ റെനിയൻ ഷോപ്പിംഗ് കമ്പനി അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇത് വെറുമൊരു അപകടമല്ല മറിച്ചു കോർപ്പറേറ്റ് അവഗണന ആണ് എന്ന് ധവള പത്രം പറയുന്നു. കടലിൽ രാസ വസ്തുക്കളുടെ സാന്നിധ്യം മത്സ്യ മേഖല തകർന്നു. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മേഖലകളിലും തകർച്ച ഉണ്ടാക്കി. ഉടൻ തന്നെ സത്വര നടപടി സ്വീകരിക്കണം എന്ന് സിവിൽ സൊസൈറ്റി ഗ്രീൻ പീസ് ഇന്ത്യ ആവശ്യപ്പെട്ടു.
