വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍തൃമാതാവ് അറസ്റ്റില്‍

വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് കേസ്.
നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കാണ്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്ബ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്.

You May Also Like

About the Author: Jaya Kesari