വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായ ചാനിയംകടവ് സ്വദേശി ആദിഷ് കൃഷ്ണയാണ് മരിച്ചത്.തിങ്കളാഴ്ചയാണ് ആദിഷിനെ കാണാതാവുന്നത്. രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.മീന്‍ പിടിക്കാനെത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.മരണത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

About the Author: Jaya Kesari