മൂവാറ്റുപുഴയില്‍ ടോറസ് ലോറി അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ടോറസ് ലോറി അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളൂർകുന്നം മാരിയില്‍ ജയനാണ്(67) മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറില്‍ ടോറസ് ലോറി തട്ടുന്നതും സ്കൂട്ടർ യാത്രക്കാരൻ റോഡില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്കൂട്ടറിലുണ്ടായിരുന്ന വെള്ളൂർകുന്നം മാരിയില്‍ ജയൻ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

You May Also Like

About the Author: Jaya Kesari