ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവം ; ഭർത്താവ് അറസ്റ്റില്‍

കൊല്ലം: ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.അഞ്ചാലുംമൂട്ടില്‍ നടന്ന സംഭവത്തില്‍ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

You May Also Like

About the Author: Jaya Kesari