യു. കേശവൻ നാടാർ അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാൽപതാം വാർഷികവും.

തിരുവനന്തപുരം : അഞ്ചാമട സ്കൂളിലെ മുൻ അധ്യാപകനും, രാഷ്ട്രീയ – സാമൂഹിക പ്രവർത്തകനുമായിരുന്ന യു. കേശവൻ നാടാറിന്റെ ഇരുപത്തിരണ്ടാം അനുസ്മരണവും, ഭാരത് പ്രസ്സിന്റെ നാൽപതാം വാർഷികവും ആഗസ്റ്റ് 3 തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ എം. എൽ. എ. അഡ്വ. വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഡോ : നീലലോഹിതദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ജീവനക്കാരെ ആദരിക്കുകയും, ഉയർന്ന വിജയം നേടിയ എസ്. എസ്. എൽ. സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.

You May Also Like

About the Author: Jaya Kesari