ഐക്യ പ്രവർത്തനത്തിനും, 8-ആ മത് ശമ്പളകമ്മിഷന് മുൻ തൂക്കം നൽകിയും നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി യുടെ കേന്ദ്ര നേതൃ ത്വയോഗം

ന്യൂഡൽഹി: ഐക്യതയോടു കൂടിയുള്ള പ്രവർത്തനത്തിനും, എട്ടാമത് ശമ്പള കമ്മീഷന് മുൻതൂക്കം നൽകി നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ ( NEX CC 2171/97-98) കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും കേന്ദ്ര ഗവേണിംഗ് കൗൺസിലിന്റെയും യോഗം നടന്നു. ഡൽഹിയിലെ അശോക മാർഗിലുള്ളyw CA ഹാളിൽ ദേശീയ ചെയർമാൻ ജയരാജൻ വി കണ്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
യോഗത്തിൽ ജനറൽ സെക്രട്ടറി വെങ്കിടേഷ് നാരായൺ, സഹജനറൽ സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ ) മനോജ് കുമാർ പണിക്കർ, സീനിയർ വൈസ് ചെയർമാൻ(ലീഗൽ )പ്രഹ്ളാദ് സിംഗ്, സ്ഥാപക അംഗവും സീനിയർ വൈസ് ചെയർമാനുമായ ഗൗരി ബഥ് ചാറ്റർജി, വൈസ് ചെയർമാൻ കെ.എസ് റാവത്ത് സ്ഥാപക അംഗവും വൈസ് ചെയർമാനുമായ എൻ കെ ബശ്യം, സോണൽ ചെയർമാൻമാരായ പ്രകാശ് ഭായ്ഠ ക്രാർ, ഡോ. പ്രദീപ് കെ ആർ സിംഗ്, ഡെപ്യൂട്ടി ചെയർമാൻ എൽ രാജു, സഹ ജനറൽ സെക്രട്ടറി (ലൈസൺ& മീഡിയ ) ദേവേന്ദ്ര ഉംറാവോ, കേരള സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് സൗപർണിക എന്നിവർ പങ്കെടുത്തു.

എല്ലാ അംഗങ്ങളും സംഘടനാ ഐക്യത്തിനും വളർച്ചയ്ക്കുമായി കയ്യൊഴിയാതെ പ്രവർത്തിക്കണമെന്ന് ദേശീയ ചെയർമാൻ യോഗത്തിൽ ആഹ്വാനം ചെയ്തു. അംഗങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി NEXC C ഭാവിയിലും ശക്തമായ ഇടപെടലുകൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

യോഗം , സംഘടനയുടെ ദൗത്യ ബോധവും അംഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രതിജ്ഞയും പുതുക്കി ഉറപ്പിച്ചു കൊണ്ട് സമാപിച്ചു.

You May Also Like

About the Author: Jaya Kesari