കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ഫോണുകള്‍ പുറത്തിറക്കി. ബില്‍റ്റ് ഇന്‍ കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത്.

പെര്‍ഫോമന്‍സ് സീക്കേര്‍സിനും മള്‍ട്ടി-ടാസ്‌ക്കര്‍മാര്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ സീരീസ് ഗെയിമിംഗ്, ഹെവി മള്‍ട്ടിടാസ്‌കിംഗ്, എക്‌സ്റ്റെന്റഡ് ഔട്ട്ഡോര്‍ ഉപയോഗം എന്നിവയ്ക്കായി പ്രത്യേകം നിര്‍മ്മിച്ചതാണ്. അഡ്വാന്‍സ്ഡ് ആക്റ്റീവ്, പാസീവ് തെര്‍മല്‍ ഡിസൈന്‍, ശക്തമായ പ്രോസസ്സറുകള്‍, 80വാട്‌സ് സൂപ്പര്‍വൂക്റ്റ്എം ഫാസ്റ്റ് ചാര്‍ജിംഗുള്ള വലിയ 7000 എംഎഎച്ച് ബാറ്ററി, 120 ഹേര്‍ട്‌സ് കണ്ണിന് ഇണങ്ങുന്ന ഇ-സ്പോര്‍ട്സ് ലെവല്‍ ഫ്‌ളാറ്റ് സ്‌ക്രീന്‍ തുടങ്ങിയവ കെ 13 ടര്‍ബോ സീരിസിന്റെ പ്രത്യേകതകളാണ്.

8ജിബി + 128 ജി ബി വേരിയന്റിന് 27,999 രൂപയും 8ജിബി + 256 ജിബി വേരിയന്റിന് 29,999 രൂപയുമാണ് ഓപ്പോ കെ13 ടര്‍ബോ 5ജിക്കുള്ളത്. ഈ ഫോണ്‍ വൈറ്റ് നൈറ്റ്, പര്‍പ്പിള്‍ ഫാന്റം, മിഡ്നൈറ്റ് മാവെറിക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും.

8ജിബി +256 ജിബി വേരിയന്റിന് 37,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 39,999 രൂപയും വില ആരംഭിക്കുന്ന ഓപ്പോ കെ13 ടര്‍ബോ പ്രൊ 5ജി സില്‍വര്‍ നൈറ്റ്, പര്‍പ്പിള്‍ ഫാന്റം, മിഡ്നൈറ്റ് മാവെറിക് റേസിംഗ് ഡിസൈനുകളില്‍ ലഭ്യമാകും. രണ്ട് സ്മാര്‍ട്ട്ഫോണുകളുടെയും പ്രീ-ബുക്കിംഗ് 2ആരംഭിച്ചു. കെ13 ടര്‍ബോ പ്രൊ 5ജി ഓഗസ്റ്റ് 15 മുതല്‍ വില്‍പ്പനയ്ക്കെത്തും. കെ13 ടര്‍ബോ 5ജി ഓഗസ്റ്റ് 18 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഇ-സ്റ്റോര്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ വില്‍പ്പനയ്ക്കെത്തും. പ്രീ-ബുക്കിംഗ് കാലയളവിലും ആദ്യ വില്‍പ്പന ദിവസത്തിലും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ബാങ്ക് ഓഫറുകളോ എക്‌സ്‌ചേഞ്ച് ബോണസോ ഉള്‍പ്പെടെ 3,000 ഇന്‍സ്റ്റന്റ്് ഡിസ്‌കൗണ്ട്, കൂടാതെ 9 മാസത്തെ അധിക നോ കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ എന്നിവ ലഭിക്കും. ഇത് കെ13 ടര്‍ബോ 5ജിക്ക് 24,999 രൂപയ്ക്കും 26,999 രൂപയ്ക്കും കെ 13 ടര്‍ബോ പ്രൊ 5ജിക്ക് 34,999, 36,999 രൂപയ്ക്കുമാരിയിരിക്കും ലഭിക്കുക. ഫ്‌ളിപ്പ്കാര്‍ട്ട് മിനിറ്റ്‌സ് വഴി ഓപ്പോ കെ 13 ടര്‍ബോ സീരീസിന്റെ ടര്‍ബോ സ്പീഡ് ഡെലിവറി ഷോപപ്പെര്‍സിന് അവരുടെ വീട്ടുവാതില്‍ക്കല്‍ എക്‌സ്പീരിയെന്‍സ് ചെയ്യാനും കഴിയും.

You May Also Like

About the Author: Jaya Kesari