ചക്കുളത്തുകാവിൽ ഗൗരി ദർശന ദീപം തെളിഞ്ഞു.

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരി ദർശനം മഹോത്സവത്തിന് ഗൗരിദർശന ദീപം തെളിഞ്ഞു.
ശ്രീകോവിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഭദ്രദീപം കൊടിമരച്ചുവട്ടിലെ നിലവിളക്കിൽ പകർന്നു കൊണ്ടാണ് ചടങ്ങുകൾ നടന്നത്. ആഗസ്റ്റ് 20, 21, 22, തീയതികളിൽ ആണ് ഗൗരി ദർശന വള ഏഴു നൊള്ളിപ്പ് മഹോത്സവം നടക്കുന്നത്. ആഗസ്റ്റ് 21 വൈകുന്നേരം മൂലകുടുംബ ക്ഷേത്രത്തിൽ മംഗല്ല്യ ദീപ പ്രതിഷ്ഠയും പുടവ വയ്പ്പും നടക്കും തുടർന്ന് ദേവിയെയും ഗൗരിയയും കൂട്ടി എഴുന്നള്ളത്തും രണ്ട് ജീവിതത്തിലായി നാലമ്പലം ചുറ്റും പ്രദക്ഷിണവും നടക്കും. ആഗസ്റ്റ് 22 ആദ്യ വെള്ളിയാഴ്ച ദിവസം ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗൗരി ദർശന മംഗള ദിപ പ്രതിഷ്ഠയുംവള എഴുന്നള്ളിപ്പും ക്ഷേത്രത്തിൽ നടക്കും ചക്കുളത്തുകാവ് ട്രസ്റ്റ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari