ഒമാനിലെ സലാലയില്‍ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു

സലാല: ഒമാനിലെ സലാലയില്‍ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് മിർബാത്ത് വിലായത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ സംഹാനിലാണ് സംഭവം.ഉയർന്ന പ്രദേശത്തെ ചരിവില്‍ നിന്ന് വഴുതി വീണ് ഗുരുതര പരിക്കുകള്‍ ഏറ്റതിനെ തുടർന്നാണ് മരണമെന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.പ്രാദേശത്തെ പൗരന്മാരുടെ സഹായത്തോടെ, ദോഫാർ ഗവർണറേറ്റിലെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തക- ആംബുലൻസ് സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

You May Also Like

About the Author: Jaya Kesari