നാലാഞ്ചിറ തട്ടിനകം ബണ്ട് റോഡ് തകർന്ന നിലയിൽ വൻ അപകടം പതിയിരിക്കുന്നു.

തിരുവനന്തപുരം:നാലാഞ്ചിറ തട്ടിനകം ഭാഗത്തെ ആമയിഴഞ്ചാൻ തോടിൻ്റെ അടുത്ത് 100 മീറ്റർ മാത്രം നീളമുള്ള കോർപറേഷൻ റോഡിൻ്റെ അവസ്ഥ വളരെ കഷ്ടമാണ് .ഇടവക്കോട് പോകാനുള്ള എളുപ്പവഴിയാണ് ഇത്.ഇവിടെ റോഡിനോട് ചേർന്ന ബണ്ടിൻ്റെ കരിങ്കൽ കെട്ടു മുഴുവൻ ഇളകിയതിനാൽ റോഡ് എപ്പോൾ വേണമെങ്കിലും തകർന്ന്പോവാം.കരിങ്കൽ കെട്ടിലെ തകരാറ് വലിയ വിപത്തിന് കാരണമാകും .വെറും 150 മീറ്റർ മാത്രം ആണ് ഈ ദുരിതം .ഇവിടെയുള്ള പല പ്രായമായവരെയും ആശുപത്രിയിൽ കൊണ്ട് പോകാൻ വരെ വണ്ടി വരാൻ മടിയാണ്. ഈപ്രശ്നത്തിന്‌ സ്ഥലം കൗൺസിലറുംമറ്റ് ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണ മെന്ന് ആവശ്യം പൊതുജനങ്ങളിൽ നിന്ന് ശക്തമായി ഉയർന്ന് നിൽക്കുന്നു.

You May Also Like

About the Author: Jaya Kesari