
തിരുവനന്തപുരം : ലയൺസ് ഡിസ്ട്രിക് 318 എ യുടെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിൻ്റെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യ നിധി പ്രോജക്ടിന്റെ ഉദ്ഘാടനം ശ്രീ വി കെ പ്രശാന്ത് എംഎൽഎ ഗവൺമെൻറ് യുപി സ്കൂൾ കുന്നു കുഴിയിൽ നിർവഹിച്ചു. പ്രോജക്റ്റിന്റെ ഭാഗമായി സ്കൂളിന് ഒരു പ്രിൻറർ നൽകി.ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽകുമാർ, കൗൺസിൽ ഓഫ് ലയൺ ലേഡീസ് പ്രസിഡൻറ് ഡോക്ടർ ജയശ്രീ ഗോപാലകൃഷ്ണൻ സെക്രട്ടറി ജയലക്ഷ്മി അജയ്, സ്പോൺസർ ലയൺ ജെറോ വർഗീസ്,പ്രിൻസിപ്പൽ സെക്രട്ടറിമാരായ ടി ബിജു കുമാർ, രാജഗോപാൽ, മൂലവിളകം റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഡി ശ്രീകുമാർ , സ്കൂൾ ഹെഡ്മിസ്ട്രസ് പി അജിത എന്നിവർ സംസാരിച്ചു.
