
തൃശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ റിമാൻഡില്‍.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ഊരകം പുല്ലൂർ നെല്ലിശേരി വീട്ടില്‍ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപറമ്ബില് വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെനേതൃത്വത്തില് തൃശൂർ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
