
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരന്‍ യു ടി ദിനേശില്‍ നിന്നാണ് മൊബൈല്‍ പിടികൂടിയത്.സെല്ലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഉണ്ടായിരുന്നത്. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ മൊബൈല്‍ ആണ് ജയിലില്‍ നിന്നും പിടികൂടുന്നത്.
അതേസമയം കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈല്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായിരുന്നു.
