സ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത.6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

You May Also Like

About the Author: Jaya Kesari