കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയിൽ ഭക്ഷ്യവിഷബാധ;അമ്പതോളം കുട്ടികള്‍ ആശുപത്രിയില്‍

കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയ്ക്കിടെ ഭക്ഷ്യവിഷബാധയുണ്ടായി.അമ്ബതോളംപേർ അങ്കമാലി, കാലടി മേഖലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി. വൈകിട്ട് വീട്ടിലെത്തിയശേഷം കഠിനമായ തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. ഭൂരിഭാഗംപേരും ആശുപത്രി വിട്ടു.ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയില്‍ എത്തി കുട്ടികളില്‍നിന്ന് വിവരങ്ങള്‍ തേടി. പരിശോധനകളും നടത്തി.

You May Also Like

About the Author: Jaya Kesari