സ്‌കൂട്ടര്‍ യാത്രികയ്‌ക്ക് ദാരുണാന്ത്യം

മംഗളൂരു: കുളൂരിന് സമീപം ദേശീയപാത 66ലുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഉഡുപ്പി സ്വദേശിയായ മാധവി (44) ആണ് മരിച്ചത്.യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡിലെ കുഴിയിലേക്ക് മറിഞ്ഞു. പിന്നാലെ റോഡിലേക്ക് വീണ മാധവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.മാധവി ജോലിക്ക് പോവുകയായിരുന്നു. കുളൂരിനും ബംഗ്ര കുളൂരിനും ഇടയില്‍ ഗോള്‍ഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്‌സിന് സമീപമുള്ള റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടർ മറിഞ്ഞത്. മാധവി റോഡിലേക്ക് വീണതിന് പിന്നാലെ പുറകില്‍ നിന്നെത്തിയ ലോറി അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മാധവി മരിച്ചു. കുൻദികനയിലെ എജെ ആശുപത്രിയില്‍ ആയിരുന്നു മാധവി ജോലി ചെയ്‌തിരുന്നത്. മീനുമായി പോയ ലോറിയാണ് മാധവിയുടെ ശരീരത്തില്‍ക്കൂടി കയറിയത്.റോഡിലെ കുഴിയില്‍ വീണ് മരിക്കുന്ന അഞ്ചാമത്തെയാളാണ് മാധവിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

You May Also Like

About the Author: Jaya Kesari