
തിരുവനന്തപുരം: പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ 109-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19 മുതൽ 22 വരെ തിരുവനന്തപുരത്ത് ‘എൻ. കൃഷ്ണപിള്ള കലോത്സവം’ സംഘടിപ്പിക്കുന്നു. നന്ദാവനത്ത് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് കലോത്സവം അരങ്ങേറുന്നത്.
നാടകാവതരണം, നാടക പാരായണം, ശീതങ്കൻ തുള്ളൽ, സാംസ്കാരിക സമ്മേളനം, പുസ്തകശാല ഉദ്ഘാടനം, തിരുവാതിര, കഥാപ്രസംഗം, പഞ്ചവാദ്യം, അക്ഷരശ്ലോകം,നൃത്ത നൃത്യങ്ങൾ, ലളിതഗാനാഞ്ജലി,കാവ്യ പൂജ,കവിയരങ്ങ്, പുസ്തകപ്രകാശനം, ഛായാചിത്രങ്ങൾ അനാച്ഛാദനം, പുസ്തക പ്രദർശന- വിൽപ്പന, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 19ന് രാവിലെ 9ന് ക്ഷേത്ര കലാപീഠം ശ്രീവരാഹം വിഷ്ണുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. 10ന് എം. എസ്.ശ്രീലതയുടെ നേതൃത്വത്തിൽ തിരുവാതിര,11ന് സമ്മേളനം കലോത്സവവും പുസ്തകശാലയും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യന്‍ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. പൂന്താനം, ഇരയിമ്മൻ തമ്പി,സ്വാതി തിരുനാൾ എന്നിവരുടെ ഛായാ ചിത്രങ്ങൾ ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്യും.
പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ, എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഗോപിനാഥ്,ട്രഷറർ ബി. സനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീരാജ് ആർ. എസ് എന്നിവർ അറിയിച്ചു
