ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST-ൽ നടന്നു

തിരുവനന്തപുരം, ഒക്ടോബർ 1:
ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ഉദ്ഘാടനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) നടന്നു. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (KSBTC), കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (KSOTTO) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
മുഖ്യാതിഥിയായ ജില്ലാ കളക്ടർ ശ്രീമതി. അനു കുമാരി ഐ.എ.എസ്, ജീവൻ രക്ഷിക്കുന്നതിൽ സന്നദ്ധ രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. SCTIMST ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി സ്വാഗതം ആശംസിച്ചു. ദിനാചരണ സന്ദേശം ശ്രീ. അനീഷ് പി, അസിസ്റ്റൻറ് ഡയറക്ടർ (VBD), KSBTC നൽകി.
ഡോ. യാമിനി തങ്കച്ചി, ഡെപ്യൂട്ടി ഡയറക്ടർ (CST), KSBTC, ഡോ. വിജയലക്ഷ്മി കെ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, RCC, ഡോ. കല കിഷോർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവർ ആശംസകൾ അർപ്പിച്ചു.
SCTIMST മെഡിക്കൽ സൂപ്രണ്ട് ഡോ. കവിത രാജ, SCTIMST ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു വനിതാ രക്തദാതാക്കളെയും അഫെറെസിസ് ദാതാക്കളെയും പ്രത്യേകം ആദരിച്ചത്. കേരളത്തിലെ സന്നദ്ധ രക്തദാന പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് പ്രത്യേകം ചൂണ്ടിക്കാട്ടി.പരിപാടി സമാപിച്ചത് SCTIMST ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. അമിത ആർ. നായർ നന്ദിപ്രഭാഷണം അർപ്പിച്ചുകൊണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari