യുപിയിലെ കാണ്‍പൂരില്‍ സ്ഫോടനം;മാർക്കറ്റില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്

കാണ്‍പൂർ: യുപിയിലെ കാണ്‍പൂരില്‍ സ്ഫോടനം. മാർക്കറ്റില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്നാലുപേർക്ക് പരിക്കേറ്റു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. ഏറ്റവും തിരക്കേറിയ കമ്പോളങ്ങളിലൊന്നായ മെസ്‌റ്റണ്‍ റോഡില്‍ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൂല്‍ഗഞ്ചിലെ മിശ്രി ബസാറിലുള്ള പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്ഫോടനം നടന്നത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ച പടക്കങ്ങളോ അല്ലെങ്കില്‍ ഒരു ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. സ്ഫോടനത്തിന്റെ ശബ്ദം 500 മീറ്റർ അകലെ വരെ കേള്‍ക്കാമായിരുന്നു, കാല്‍നടപ്പാതയിലെ കടകള്‍ ചിതറിപ്പോകുകയും സമീപത്തെ വീടുകളുടെ ജനലുകള്‍ തകരുകയും ചെയ്തു. സ്ഫോടനത്തെത്തുടർന്നുണ്ടായ പുകയും തീയും കാരണം കമ്ബോളത്തില്‍ പരിഭ്രാന്തി പരന്നതായി ആളുകള്‍ പറഞ്ഞു.

You May Also Like

About the Author: Jaya Kesari