ശബരിമല സ്വർണ്ണപ്പാളി വിഷയം -സി ബി ഐ അന്വേഷണം അനിവാര്യം -അഖില തന്ത്രി പ്രചാരക് സഭ

തിരുവനന്തപുരം :- ശബരിമല സ്വർണ്ണപാളീയും, ദ്വാരപാലക ശില്പത്തിലെ സ്വർണ്ണവും കാണാതായതുഗുരുതര വിഷയം ആണെന്നും സംഭവം സി ബി ഐ അന്വേഷിപ്പിക്കണം എന്നും അഖില തന്ത്രി പ്രചാരക് സഭ ആവശ്യപ്പെട്ടു. ഇതൊരു ക്രിമിനൽ കേസ് ആയി തന്നെ രജിസ്റ്റർ ചെയ്തു കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണം എന്നും അവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടന ദേശീയ ചെയർമാൻ എം എസ് ശ്രീ രാജ്‌ കൃഷ്ണൻ പോറ്റി, ദേശീയ ജനറൽ സെക്രട്ടറി രാജേഷ് കെ, ദേശീയ ട്രഷറർ ബ്രിജേഷ് കെ എസ്, സമിതി അംഗങ്ങൾ രഘുനാഥ്, അഖിൽ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം ആവശ്യപെട്ടത്. കൂടാതെ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഉള്ള സ്വർണ്ണം, ചെമ്പ്, പിത്തള തുടങ്ങിയ വസ്തു ക്കളുടെ കണക്കു എടുക്കണം എന്നും അവർ ആവശ്യപ്പെട്ടു.

You May Also Like

About the Author: Jaya Kesari