ഓഫീസിന് ശേഷം ഫ്രീലാൻസർസ് – യുവതലമുറയുടെ ഇരട്ട ജീവിതം

Gen Zയും Millennials ഉം — അതായത് 20 മുതൽ 35 വയസ്സിനിടയിലുള്ള യുവജനങ്ങൾ ഇന്ന് “ഒരു ജോലി മാത്രം” മതിയെന്ന ധാരണയിൽ നിന്ന് അകലുകയാണ്. അവർ സ്വന്തമായൊരു side hustle-ന്റെ ലോകം തുറക്കുകയാണ്.

ഒരു കാലത്ത് ‘പാർട്ട് ടൈം ജോലി’ എന്ന് പറഞ്ഞാൽ അത് സാമ്പത്തിക ആവശ്യം കൊണ്ടുള്ള ഒരു വഴിയായിരുന്നു. പക്ഷേ ഇന്ന് അത് ‘പാഷൻ’ ആണെന്ന് പറയാം. രാവിലെ ഒരു കോർപ്പറേറ്റ് ഓഫിസിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്ന ഒരാൾ, രാത്രി ഫ്രീലാൻസ് കോൺടെന്റ് ക്രീയേറ്റർ ആയി റീൽസ് തയ്യാറാക്കുന്നു. ബാങ്ക് ജോലിക്കാരൻ വൈകുന്നേരങ്ങളിൽ ഗ്രാഫിക് ഡിസൈനർ ആയി ഇന്റർനാഷണൽ ക്ലയ്ന്റ്‌സിനൊപ്പം പ്രവർത്തിക്കുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഫ്രീ ടൈമിൽ AI ടൂൾസിനുള്ള യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ജീവിതം, ജോലി, പാഷൻ, വരുമാനം തുടങ്ങി എല്ലാം ഒരുമിച്ച് ബലൻസ് ചെയ്യാൻ പഠിച്ച തലമുറയാണിത്.

Side hustle-കളുടെ വളർച്ചയ്ക്കുപിന്നിൽ വലിയ പങ്ക് വഹിച്ചിരിക്കുന്നത് ഡിജിറ്റൽ ഇക്കോസിസ്റ്റം തന്നെയാണ്. Fiverr, Upwork, Freelancer.com, Behance, YouTube, Instagram, Reels, Tiktok, Etsy, Notion templates, Canva designs എന്നിങ്ങനെ ലോകം മുഴുവൻ അവസരങ്ങൾ നിറഞ്ഞിരിക്കുന്നു. ഇനി “അവസരങ്ങൾ കിട്ടിയില്ല” എന്ന പരാതിക്ക് സ്ഥാനം ഇല്ല.വെറും ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും മതി നിങ്ങൾക്ക് നിങ്ങളുടെ പാഷൻ ഒരു വരുമാനമായി മാറ്റാം.

കേരളത്തിലും ഇന്ത്യയിലുമൊക്കെ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഫ്രീലാൻസ് പ്രൊഫഷണൽസിന്റെ എണ്ണം ഇരട്ടിയായി. NITI Aayog-ന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ വർക്ക്‌ ഫോഴ്സിൽ 24% പേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള side hustle ചെയ്യുന്നു. അതിൽ ഏറ്റവും വലിയ പങ്ക് യുവാക്കളാണ്. അവർക്ക് വേണ്ടി സാങ്കേതിക വിദ്യയും സൗകര്യങ്ങളും എല്ലാം ഒരുക്കിയിരിക്കുന്നു.

പുതിയ തലമുറയുടെ പ്രധാന പ്രേരകശക്തി പണം മാത്രം അല്ല,സ്വാതന്ത്ര്യവുമാണ്. സ്ഥിരം ജോലി സെക്യൂർ ആണെങ്കിലും അതിനൊപ്പം ക്രീയേറ്റിവിറ്റിക്കും ഇൻഡിവിജ്വാലിറ്റിക്കും അവസരം കുറവാണ് എന്ന് പലരും കരുതുന്നു.
Side hustle വഴി, അവർക്ക് സ്വന്തം രീതിയിൽ പ്രവർത്തിക്കാനും, സ്വന്തം താൽപര്യങ്ങൾ പിന്തുടരാനും കഴിയുന്നു.

COVID-19 കാലത്ത് വീട്ടിൽ നിന്നു ജോലി ചെയ്യേണ്ടിവന്നത് നിരവധി യുവാക്കൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയാനുള്ള അവസരമായി. ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, കോപ്പി റൈറ്റിങ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, വോയിസ്‌ ഓവർ, ഓൺലൈൻ ടീച്ചിങ്, കോൺടെന്റ് ക്രീയേഷൻ — എല്ലാം തന്നെ വീട്ടിൽ ഇരുന്നു ചെയ്യാൻ സാധിക്കും. അതിനുശേഷം ഫ്രീലാൻസിങ് ഒരു “ബേക്കപ്പ് പ്ലാൻ ” അല്ലാതെ, “പാരലൽ കരീർ ” ആയി മാറി.ചിലർക്ക് ഇത് പ്രധാന വരുമാനമായി തീർന്നിട്ടുമുണ്ട്.ഇന്ന് ഇന്ത്യയിലെ നിരവധി Gen Z പ്രൊഫഷണൽസ്, മാസവരുമാനത്തിന്റെ 30–40% ഫ്രീലാൻസിങ് വഴിയാണ് നേടുന്നത്.

Side hustle-ൽ ഉള്ളവർ പറയുന്നത്, ഏറ്റവും വലിയ വെല്ലുവിളി ടൈം മാനേജ്മെന്റ് ആണെന്ന്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ റെഗുലർ ജോബ്, അതിനു ശേഷമുള്ള സമയം ഫ്രീലാൻസിങ്ങിനായി മാറ്റിവെക്കണം. കുടുംബജീവിതം, സാമൂഹിക ബന്ധങ്ങൾ, വിശ്രമം – എല്ലാം ബാലൻസ് ചെയ്യേണ്ടതുണ്ട്.പലർക്കും “burnout” എന്ന പ്രശ്നവും അനുഭവപ്പെടുന്നു.എന്നാൽ അതിനൊപ്പം വലിയൊരു തൃപ്തിയുണ്ട് സ്വന്തം കഴിവിൽ നിന്നു അധികം നേടാൻ കഴിയുന്ന സന്തോഷം.

ഇന്നത്തെ Gen Z തലമുറ തങ്ങൾക്കായി സ്വന്തമായ ബ്രാൻഡ് സൃഷ്ടിക്കുകയാണ്. LinkedIn, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലൂടെ അവർ അവരുടെ കഴിവുകളും പ്രവർത്തനങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നു.
“9–5 ജോബ് ”-നൊപ്പം തന്നെ, “പേർസണൽ ബ്രാൻഡ്‌ ” വളർത്തുന്നവർക്ക് നിരവധി പുതിയ അവസരങ്ങൾ ലഭിക്കുന്നു – പെയ്ഡ് കൊളാബറേഷൻസ്, ഓൺലൈൻ കോഴ്സസ്, ബ്രാൻഡ്‌ പാർട്ണർഷിപ്സ്, സ്പീകിംഗ് എൻഗേജ്മെന്റ്സ്സ് തുടങ്ങിയവ അതിൽ ചിലതാണ്.
ഇനി “കരീർ growth” എന്നത് കമ്പനി പ്രൊമോഷനിൽ മാത്രമല്ല, സ്വന്തം കമ്മ്യൂണിറ്റി ഇൻഫ്ലുവൻസിലും അളക്കപ്പെടുന്നു.

ആദ്യകാലത്ത് പല കമ്പനികളും അവരുടെ ജീവനക്കാർക്ക് ഫ്രീലാൻസിങ് ആക്ടിവിറ്റീസ് അനുവദിക്കാറില്ലായിരുന്നു. “Confidentiality”യും “distraction” ഉം കാരണം.എന്നാൽ ഇപ്പോൾ, അത് തന്നെ എംപ്ലോയീസ് ക്രീയേറ്റിവിറ്റിയുടെ അടയാളമായി കാണാൻ തുടങ്ങിയിരിക്കുന്നു.
നിരവധി IT, മീഡിയ, ഡിസൈൻ മേഖലകളിൽ ഇപ്പോൾ “സൈഡ് പ്രൊജക്റ്റ്‌ പോളിസി ” ഉൾപ്പെടുത്തിയിട്ടുണ്ട്.ജീവനക്കാരെ അവരുടെ side hustles pursue ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത്, കമ്പനിക്ക് പോലും നേട്ടമായി വരുന്നു – പുതിയ ആശയങ്ങളും ഇന്നോവഷനും അതിലൂടെ പിറക്കുന്നു.

Side hustle ഇക്കോണമി, സ്ത്രീകൾക്ക് പ്രത്യേകമായൊരു അവസരം തുറന്നുകൊടുത്തു. വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാനും, സ്വന്തം സമയം നിയന്ത്രിക്കാനും കഴിയുന്ന രംഗങ്ങളാണ് ഫ്രീലാൻസിങ്.കുട്ടികളുള്ള യുവ മാതാക്കൾ, ഹോം മേക്കർസ്, റിമോട്ട് ജോബ് സീക്കേഴ്സ് – ഇവർക്കെല്ലാം ഇത് അവരുടെ കഴിവുകൾ monetise ചെയ്യാനുള്ള മാർഗമായി മാറി. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, റൈറ്റിങ്, ടീച്ചിങ്, ഡിജിറ്റൽ ആർട്ട്‌, വോയിസ്‌ ഓവർ തുടങ്ങിയ മേഖലകളിൽ നിരവധി മലയാളി സ്ത്രീകൾ ഇന്ന് വിജയകഥകൾ എഴുതുന്നു.

വിദഗ്ധർ പറയുന്നത്, Side hustle ഇക്കോണമി ഇനി “ട്രെൻഡ് ” അല്ല, “ഫ്യൂച്ചർ മോഡൽ ” ആണെന്ന്.
2030 ഓടെ, ലോകത്ത് nearly 40% തൊഴിലാളികൾ പാർട്ട്‌ ടൈം ഫ്രീലാൻസിങ് ചെയ്യുന്നവരായിരിക്കും എന്ന് McKinsey റിപ്പോർട്ട് പറയുന്നു.
AI, ഓട്ടോമേഷൻ, ഗിഗ് ഇക്കോണമി തുടങ്ങിയവ വളരുന്ന സാഹചര്യത്തിൽ, വ്യക്തികൾ ഒരൊറ്റ കമ്പനിയിൽ ആശ്രയിച്ച് കഴിയുന്നത് കുറയും.
അതിനാൽ തന്നെ, മൾട്ടിടാസ്കിങ്, മൾട്ടി ഇൻകം മൈൻഡ്സെറ്റ്, continuous ലേണിംഗ് – ഇവയാണ് ഭാവി തൊഴിലാളിയുടെ മുഖ്യഗുണങ്ങൾ.

ജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളെ നേരിടുമ്പോൾ, Gen Zയും Millennials ഉം ഒരു വഴിതിരിവാണ് കണ്ടെത്തിയത് – തങ്ങൾക്കിഷ്ടമുള്ളതും ആവശ്യമായതുമായ കാര്യങ്ങൾ തമ്മിൽ ബലൻസ് ചെയ്യാൻ പഠിച്ച തലമുറ.Side hustle ഇക്കോണമി, വെറും അധിക വരുമാനം മാത്രമല്ല, അത് ഒരു ജീവിത തത്വം ആയി മാറിയിരിക്കുന്നു.“Work for money, create for passion” – ഈ ആശയം തന്നെയാണ് അവരുടെ പുതിയ തൊഴിൽമാനദണ്ഡം.
ഇന്ന് ഈ തലമുറയുടെ കൈകളിലാണ് തൊഴിൽ ലോകത്തിന്റെ പുതിയ ഭാവി രൂപപ്പെടുന്നത്.

You May Also Like

About the Author: Jaya Kesari