

തിരുവനന്തപുരം :- വയലാർ രാമവർമ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ വയലാർ നാടക പുരസ്കാരം പത്തനാപുരം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ യുടെ നാടകം ആയ ഗാന്ധിക്കു ലഭിച്ചു. 50001രൂപയും, പ്രശ സ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 18നു പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ വയലാറിന്റെ അൻപത് ചരമവാർഷികത്തിൽ വയലാർ രാമവർമ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഉദ്ഘാടനചടങ്ങിൽ പുരസ്കാരം നടത്തും
വയലാർ രാമവർമ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, അറിയിച്ചു. വയലാർ ബാല ഭാസ്കർ പ്രതിഭ പുരസ്കാരം ഗായകൻ ഹരി ശങ്കറിനും നൽകും. അഡ്വക്കേറ്റ് കെ ചന്ദ്രിക, ആഘോഷകമ്മിറ്റി ചെയർമാൻ മുക്കം പാലമൂട് രാധാകൃഷ്ണൻ, ജയശ്രീ ഗോപാലകൃഷ്ണൻ, ഗോപൻ ശാസ്ത മംഗലം, ജി വിജയകുമാർ തുടങ്ങിയവർ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചതാണി ത്.
