സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ; ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് 9,958 രൂപയാണ് വില.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച്‌ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്.

You May Also Like

About the Author: Jaya Kesari