അമ്പലവയല്‍ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസറെ വനിതാ തൊഴിലാളി മർദ്ദിച്ചതായി പരാതി

വയനാട്: അമ്പലവയല്‍ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസറെ വനിതാ തൊഴിലാളി മർദ്ദിച്ചതായി പരാതി. കൂട നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് ആരോപണം.ഫാം ഓഫീസറായ അച്യുതനെയാണ് ഇവിടെ തൊഴിലാളിയായി ജോലി ചെയ്യുന്ന സുലോചന മർദിച്ചത്. ഈ സംഭവത്തില്‍ അച്യുതന് പരിക്കേറ്റിട്ടുണ്ട്.

ജോലിയില്‍ വീഴ്ച വരുത്തിയതിനെക്കുറിച്ച്‌ ഫാം ഓഫീസർ ആരാഞ്ഞതിലുള്ള വൈരാഗ്യമാണ് തൊഴിലാളിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. തൊഴിലാളി തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് അച്യുതൻ നല്‍കിയ പരാതിയിലെ പ്രധാന വിവരം. ഷർട്ടില്‍ പിടിച്ച്‌ വലിക്കുകയും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ തലയ്ക്കും കൈകള്‍ക്കും അടിക്കുകയും, കൈകളില്‍ മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.

You May Also Like

About the Author: Jaya Kesari