
അമൃത്‌സര്‍-സഹര്‍സ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ വന്‍തീപിടിത്തം.സര്‍ഹിന്ദ് പ്രദേശത്ത് ഇന്ന് രാവിലെ 7.30നാണ് സംഭവം. ട്രെയ്ന്‍ അമൃത്‌സറില്‍ നിന്ന് വരുകയായിരുന്നു. യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയ്ന്‍ നിര്‍ത്തി.എസി കോച്ചിലാണ് ആദ്യം തീപടര്‍ന്നതെന്ന് സംശയിക്കുന്നു. മൂന്നു കോച്ചുകള്‍ കത്തിനശിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്ത്രീക്ക് നിസാര പൊള്ളലേറ്റു.
