
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകളില്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു കേരളത്തിലെത്തുന്നത്. രാജ്യത്തിന്റെ പ്രഥമ പൗരയുടെ സുരക്ഷ സംബന്ധിച്ച പരിശീലനങ്ങളുടെ ഭാഗമായാണ് നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെ 11 മണി മുതല്‍ ശംഖുംമുഖം- ആള്‍സെയിന്റ്സ്-ചാക്ക-പേട്ട-ജനറല്‍ ആശുപത്രി- ആശാന് സ്ക്വയര്‍- വേള്ഡ്വാര്-മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് -തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും,വെള്ളയമ്പലം-മ്യൂസിയം-കോര്പ്പറേഷന് ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷന്-വിമന്സ്കോളേജ് റോഡിലും നിയന്ത്രണമുണ്ട്. കവടിയാര്‍ – കുറവന്‍കോണം – പട്ടം – കേശവദാസപുരം – ഉള്ളൂര്‍ – ആക്കുളം – കുഴിവിള – ഇന്‍ഫോസിസ് – കഴക്കൂട്ടം – വെട്ടുറോഡ് റോഡിലും ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
