പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം; ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് കോട്ടവട്ടം സ്വദേശിനിയായ അശ്വതി ആണ് മരിച്ചത്. യുവതിക്ക് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചെന്നും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് വൈകുന്നേരമാണ് യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ച യുവതി രാത്രിയോടെ മരണപ്പെടുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ച ഉടൻ ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിട്ടെന്നും കൃത്യമായ പരിചരണം നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

You May Also Like

About the Author: Jaya Kesari