Toyotta innova Crysta കാറിൽ കടത്തിയ വ്യാവസായിക അളവിലുള്ള മാരക മയക്കുമരുന്നായ 10.874 ഗ്രാം എംഡിഎംഎ യും 105ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തും പാർട്ടിയും തീരദേശ മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ പരിശോധനയിൽ കോവളം ദേശത്ത് ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നരേന്ദ്രൻ മകൻ 30 വയസ്സുള്ള നന്ദു നരേന്ദ്രന്റെ പക്കൽ നിന്നും 5.342gm Mdmaയും 35.962 gmകഞ്ചാവും കണ്ടെത്തിയിട്ടുള്ളതും തുടർന്ന് ഒന്നാം പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണക്കാട് വില്ലേജിൽ വല്ലുവിളാകം ദേശത്ത്
തുണ്ടുവിള പുത്തൻവീട്ടിൽ ജയപാലൻ മകൻ 39 വയസുള്ള ജിതിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിനുള്ളിൽ നിന്നും കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 5.532 Mdma യും69.097 gm കഞ്ചാവും കണ്ടെടുത്തു ടിയാന്റെ പേരിൽ നിരവധി Ndps കേസുകളും ക്രിമിനൽ കേസുകളും നിലവിലുണ്ട്.പ്രതിയുടെ പക്കൽ നിന്നും തൊണ്ടിയായി, Toyyota innova Crysta ഇനത്തിൽപ്പെട്ട Car -1,Apple i phone-1,ViVo ഇനത്തിൽപ്പെട്ട mobile phone-1, തൊണ്ടി മണിയായി 500/- എന്നിവ കസ്റ്റഡിയിൽ എടുത്തിട്ടുള്ളതും ടി കേസ്.U/s 8( c) 22( C),20 (b) (ii) A, 25, 29 of Ndps Act Cr 98/2025 പ്രകാരംനെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഓഫീസിൽ
രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ,അനീഷ്,ലാൽകൃഷ്ണ,വിനോദ്,അൽത്താഫ്,അഖിൽ. വനിതാ സിവിൽ എക്സൈസ് ഓഫീസർ.സജിത. എസ് സിനി എന്നിവരും ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari