
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകള്‍ വിതരണം ആരംഭിക്കും .ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.ഇതിനായി 812 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ഇത്തവണത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്നത്.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ തുകയെത്തും.8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നല്‍കേണ്ടത്.ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്.
