തിരുവനന്തപുരം പ്രസ് ക്ലബ് എസ് ശ്രീകേഷ് പ്രസിഡന്റ്, പി ആ൪ പ്രവീണ്‍ സെക്രട്ടറി

തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍.
വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി സജിത് വഴയിലയും (ജയ്ഹിന്ദ് ടിവി) വിജയിച്ചു.
അജിത് കുമാര്‍ എല്‍ എസ് (എസിവി) ,സക്കീര്‍ ഹുസൈന്‍ ( മാധ്യമം),ജയമോഹന്‍ എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്),ആര്‍ കെ കുമാര്‍( കൈരളി ന്യൂസ്), പ്രകാശ് എസ് എസ് (കൈരളി ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി ശങ്കര്‍ സുബ്രമണി (കൗമുദി ടിവി) വിജയിച്ചു.

You May Also Like

About the Author: Jaya Kesari