വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം വയോധികൻ മരിച്ചു.

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ വൃദ്ധൻ മരണമടഞ്ഞു. മാലിദ്വീപ് സ്വദേശിയായ അഹമ്മദ് നാസറാണ് മരിച്ചത്.71 വയസായിരുന്നു. മാലിദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ രാവിലെയാണ് അഹമ്മദ് നാസറിന് ഹൃദയാഘാതമുണ്ടായത്.പൈലറ്റ് വിവരം നല്‍കിയതിനെ തുടർന്ന് ഇദ്ദേഹത്തെ പെട്ടെന്ന് വിമാനത്തില്‍ നിന്നിറക്കി പ്രാഥമിക ചികിത്സയ്ക്ക് ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari