ആറ്റുകാൽ പൊങ്കാല മഹോത്സവം -2026 ജനറൽ കൺവീനറുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു ഉത്സവകമ്മിറ്റി ജനറൽ കൺവീനറുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശോഭ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ശരത് കുമാർ, വൈസ് പ്രസിഡന്റ്‌ കൃഷ്ണൻ നായർ, ട്രസ്റ്റ്‌ ട്രഷറർ ഗീതകുമാരി, ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി അനുമോദ്, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ എം എ അജിത് കുമാർ, ജോയിന്റ് ജനറൽ കൺവീനർ വി എൽ വിനോദ്, ഉത്സവകമ്മിറ്റി കൺവീനർമാർ, ട്രസ്റ്റ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari