പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ബിസിനസ് സർക്കിളില്‍ ‘ജിപി’ എന്നറിയപ്പെട്ടിരുന്ന ഗോപിചന്ദ് ഹിന്ദുജ 1950 കളിലാണ് കുടുംബ ബിസിനസിലേക്ക് വരുന്നത്. 2023 മെയില്‍ മൂത്ത സഹോദരന്‍ ശ്രീകാന്ത് ഹിന്ദുജ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഗോപിചന്ദ് ഏറ്റെടുത്തത്.ഒരു ഇന്തോ-മിഡില്‍ ഈസ്റ്റ് കമ്ബനിയില്‍ നിന്നും ആഗോള തലത്തില്‍ ഓപ്പറേഷനുകളുള്ള കോർപറേറ്റ് കൂട്ടായ്മയായി ഗ്രൂപ്പിനെ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് ഗോപിചന്ദ് ഹിന്ദുജ. നിലവില്‍ 35 ബില്യണ്‍ യൂറോ ആസ്തിയുള്ള കമ്ബനിയാണ് ഹിന്ദുജ ഗ്രൂപ്പ്. ‘ബാങ്കിംഗ്, ഫിനാൻസ്, പവർ, ഐടി, ഹെല്‍ത്ത് കെയർ, ഓട്ടോമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, മീഡിയ, എന്റർടൈൻമെന്റ് എന്നിവയുള്‍പ്പെടെ പതിനൊന്ന് മേഖലകളിലായി പരന്നു കിടക്കുന്നതാണ് ഹിന്ദുജ ഗ്രൂപ്പിന്‍റെ ബിസിനസ് സാമ്രാജ്യം.

You May Also Like

About the Author: Jaya Kesari