പാലക്കാട് ബൈക്കും വാനും കൂട്ടിയിടിച്ച്‌ പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറക്കല് പ‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്ബട്ടയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാർഥി മരിച്ചു.പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകൻ ദില്‍ജിത്ത് (17) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒരു ഓമ്‌നി വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്ബാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ദില്‍ജിത്ത്.

You May Also Like

About the Author: Jaya Kesari