ബീമാപ്പള്ളി ഉറൂസ് മഹാമഹം 22ന് തുടങ്ങി ഡിസംബർ 2വരെ

തിരുവനന്തപുരം :- തെക്കൻ തിരുവിതാം കൂറിലെ പ്രധാന തീർത്ഥടന കേന്ദ്രമായ ബീമാപ്പള്ളി ഉറൂസ് 22ന് തുടങ്ങി ഡിസംബർ 2ന് അവസാനിക്കും. 22ന് രാവിലെ 11മണിക്ക് ബീമാപ്പള്ളി മുസ്ലിം ജമാ അത്തു പ്രസിഡന്റ്‌ എസ് അബ്ദുൾ ജബ്ബാർ, വൈസ് പ്രസിഡന്റ്‌ ഹലീലു റെഹ്മാൻ എന്നിവർ ചേർന്നു പതാക ഉയർത്തുന്നതോടു കൂടി 10ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിക്കും. ഈ വർഷത്തെ കൂട്ട പ്രാർത്ഥനക്കു ബീമാ പ്പള്ളി ചീഫ് ഇമാം അൽ ഹാ ഫീസ് കുമ്മനം നിസാ മുദ്ദീൻഅ സ് ഹരി നേതൃത്വവും നൽകും. ഉറൂസിന്റെ പത്താം ദിവസം സെയ്യേദു ഷിഹാബുദീൻ അഹ് ദർ മുത്തന്നൂർ തങ്ങൾ പ്രാർത്ഥനക്കു നേതൃത്വവും നൽകും. ഡിസംബർ 2ന് രാവിലെ 6മണിക്ക് നടക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ ഉറൂസിനു സമാപനം ആകും.പത്തു ദിവസവും കൂട്ട പ്രാർത്ഥനയും, പ്രഭാഷണവും ഉണ്ടാകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ്‌ അബ്ദുൾ ജബ്ബാർ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ യൂസ്ഫ്, ട്രഷറർ അഹമ്മദ്‌ കബീർ, സെക്രട്ടറി ഷാജഹാൻ, വാർഡ് കൗൺ സിലർ എ ജെ സുധീർ മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari