പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കര്‍ ജോയല്‍ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍.അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്.വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്ബരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാര്‍ഡുകളും ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവര്‍ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂര്‍ സ്വദേശി ജോയല്‍ റിമാന്‍ഡിലാണ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെ കഴിഞ്ഞമാസം അവസാനം പിടികൂടിയിരുന്നു.

