കാറും ഇലക്‌ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി മരിച്ചു

കോഴിക്കോട്: ഇന്നോവ കാറും ഇലക്‌ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്ബൂതിരി (63) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്ബ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ശ്രീധരന്‍ നമ്ബൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ സംസ്‌കരിക്കും.

You May Also Like

About the Author: Jaya Kesari