കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച്‌ മരിച്ചു

കൊച്ചി: കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച്‌ മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്.വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്ബോള്‍ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പൊലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

You May Also Like

About the Author: Jaya Kesari